നടി വിദ്യാ ബാലൻ ഗർഭിണിയാനെന്ന ഗോസിപ്പിന് വീണ്ടും ശക്തിയേറുന്നു

single-img
26 April 2014

vidhyaനടി വിദ്യാ ബാലൻ ഗർഭിണിയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതെല്ലാം വിദ്യാ ബാലൻ തന്നെ തള്ളി കളഞ്ഞിരുന്നു . എന്നാലിപ്പോൾ വിദ്യയെ കുറിച്ചുള്ള ഗർഭ ഗോസിപ്പുകൾക്ക് വീണ്ടും ജീവൻ വയ്ക്കുകയാണ്.  അമേരിക്കയിൽ നടന്നു വരുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് (ഐ.ഐ.എഫ്.എ)​ ആണ് അതിന് കാരണമായത്.

 

 

ഏപ്രിൽ 23 മുതൽ 26വരെ നടക്കുന്ന അവാർഡ് നിശയിൽ ഇന്ത്യൻ സിനിമയുടെ പ്രചരണ വിഭാഗത്തിന്റെ ചുമതല വിദ്യാബാലനെ ആയിരുന്നു ഏൽപിച്ചത്. എന്നാൽ അവസാന നിമിഷം വിദ്യ അതിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്മാറിയതിന് പ്രത്യേകിച്ചൊരു കാരണവും വിദ്യ അറിയിച്ചില്ലെന്നാണ് സംഘാടകർ പറയുന്നത്. വിദ്യയ്ക്ക് പകരം മറ്റൊരു ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയെ ആ ചുമതല ഏൽപിച്ച് സംഘാടകർ മുഖം രക്ഷിച്ചു.

 

 

ഗർഭിണിയായതിനാലാണ് വിദ്യ ചടങ്ങ് ഒഴിവാക്കിയതെന്നാണ് സിനിമാലോകത്ത് വീണ്ടും ഇപ്പോൾ പറയുന്നത്. അല്ലാതെ പൊടുന്നനെ പിന്മാറാൻ കാരണങ്ങളൊന്നും തന്നെയില്ലെന്ന് ബി ടൗണിലെ പാപ്പരാസികൾ പറഞ്ഞു പരത്തുന്നുണ്ട്. അതോടൊപ്പം അടുത്തിടെ പരിപാടികളിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചെത്തിയതും ഗർഭ ഗോസിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. വയർ മറയ്ക്കുന്നതിന് വേണ്ടിയാണ് വിദ്യ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതെന്നാണ് ദോഷൈകദൃക്കുകൾ പറയുന്നു.