മലപ്പുറം വളാഞ്ചേരിക്കടുത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

single-img
26 April 2014

gasമലപ്പുറം വളാഞ്ചേരിക്കടുത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ടാങ്കറില്‍നിന്ന് വാതകം ചോരുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് വൈകുന്നേരം മൂന്നു മണിയോടെ അപകടത്തില്‍പ്പെട്ടത്.

 

 

സംഭവത്തെ തുടര്‍ന്ന് തിരക്കേറിയ കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അപകടമേഖലയ്ക്ക് 500 മീറ്റര്‍ പരിധിയിലുള്ളവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വട്ടപ്പാറയിലും സമീപപ്രദേശങ്ങളിലും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇവിടുത്തെ വൈദ്യുത ബന്ധവും വിച്ഛേദിച്ചു.

 
എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാതകച്ചോര്‍ച്ച ഇല്ലെന്നും എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ കെ.ബിജു അറിയിച്ചു.