ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

single-img
26 April 2014

voteലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് ചെയ്ത 26 സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തളിപ്പറമ്പ് കോടതിയുടെ ഉത്തരവിനെ തുടർന്ന് ആണ് പോലീസ് കേസെടുത്തത്. കള്ളവോട്ട് ചെയ്തതിന് 19 പേർക്കെതിരെയും അതിനുവേണ്ട സഹായം നൽകിയ ഏഴു പേർക്കുമെതിരെയാണ് കേസ് എടുത്തത് .

 

 

കെ.കെ.എൻ യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 109ലാണ് കള്ളവോട്ട് നടന്നത്. സ്ഥലത്തില്ലാത്ത 59 പേരുടെ വോട്ട് 19 സി.പി.എം പ്രവർത്തകർ ചെയ്തതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് ആണ് പരാതി നൽകിയത്. വീഡിയോ ദൃശ്യങ്ങളും തെളിവായി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ട്.

 

 

അതേസമയം കേസെടുക്കാനുള്ള തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ അറിയിച്ചു .