മട്ടാഞ്ചേരി പാലത്തിലെ ടോള്‍ പിരിവു നാളെ നിര്‍ത്തും

single-img
26 April 2014

MATTANCHERY_BRIDGEനാളെ വൈകുന്നേരം അഞ്ചോടെ മട്ടാഞ്ചേരി ബിഒടി പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കുമെന്നു ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ അറിയിച്ചു. പാലത്തിന്റെ നിര്‍മാണം നിര്‍വഹിച്ച ഗാമണ്‍ ഇന്ത്യയും സംസ്ഥാന സര്‍ക്കാരും ജിസിഡിഎയും സംയുക്തമായി തയാറാക്കിയ കരാര്‍ കാലാവധി നാളെ തീരും. കമ്പനിയുമായുള്ള കരാറനുസരിച്ചു നിര്‍മാണ കാലാവധി കഴിയുന്ന മുറയ്ക്ക് 13 വര്‍ഷവും ഒമ്പതു മാസവും എന്ന കാലാവധിക്കു ടോള്‍പിരിച്ചു കമ്പനി ഒഴിയണമെന്നാണു വ്യവസ്ഥ.

2000 ജൂലൈ 27ന് പാലത്തില്‍ ടോള്‍ പിരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. 2001 മേയ് അഞ്ചിനാണു ടോള്‍ പിരിവുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. റോഡ് ഫണ്ട് ആക്ട് 24 പ്രകാരം 13 വര്‍ഷവും ഒന്‍പതു മാസവും ആയിരുന്നു കരാറിന്റെ കാലാവധി. അതു നാളെ അവസാനിക്കുമെന്നും വൈകുന്നേരം അഞ്ചിനു ടോള്‍ ബൂത്ത് അടച്ചുപൂട്ടുമെന്നും എന്‍. വേണുഗോപാല്‍ പറഞ്ഞു.