കടല്‍ക്കൊല കേസ് :വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോട്ടുടമ സുപ്രീം കോടതിയില്‍

single-img
26 April 2014

kadalകടല്‍ക്കൊല കേസ് വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോട്ടുടമ സുപ്രീം കോടതിയില്‍ ഹർജി നൽകി .കേസിലെ സാക്ഷികളെല്ലാം കേരളത്തിലായതിനാല്‍ ഡല്‍ഹിയില്‍ വിചാരണ നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് സെന്‍റ്. ആന്‍റണീസ്ബോട്ടുടമ ഫ്രെഡി ഹർജിയില്‍ ആവശ്യപ്പെട്ടു.

 

 

കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നും കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമെന്നും ഫ്രെഡി ആവശ്യപ്പെട്ടിട്ടുണ്ട്.കടല്‍ക്കൊലക്കേസിലെ പ്രതികളുടെ ആവശ്യം പരിഗണിച്ചാണ് ഡല്‍ഹിയിലേക്ക് കേസ് മാറ്റിയത്. ഇത് അംഗീകരിക്കാനാവില്ല. പ്രതികളുടെ ആവശ്യം പരിഗണിക്കാതെ ഇരകളുടെ ആവശ്യത്തിന് വില നല്‍കണമെന്നും ഫ്രെഡി ഹരജിയില്‍ പറയുന്നു.