വിവാദ പരാമർശം :രാംദേവിന്‌ പിന്തുണയുമായി ബിജെപി രംഗത്തെത്തി

single-img
26 April 2014

babaരാഹുല്‍ഗാന്ധിയെ ദളിത്‌ യുവതികളോട്‌ ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശം വിവാദമായിരിക്കെ രാംദേവിന്‌ പിന്തുണയുമായി ബിജെപി രംഗത്തെത്തി. ഒരു സന്യാസി വര്യനായ ബാബ രാംദേവിന്റെ വാക്കുകള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ വളച്ചൊടിക്കുകയാണെന്ന്‌ ബിജെപി ആരോപിച്ചു.രാംദേവിനെ പോലെയുള്ള ഒരു സന്യാസി ഹണിമൂണ്‍ എന്ന ഇംഗ്‌ളഷ്‌ പദം ഉപയോഗിച്ചത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തത്തിലല്ലെന്നാണ്‌ ബിജെപി വക്‌താവ്‌ പറഞ്ഞു.

 

 

അതേസമയം രാംദേവ്‌ ദളിതുകള്‍ക്കെതിരേ തെറ്റായി ഒന്നും തന്നെ പറഞ്ഞില്ലെന്ന്‌ ബിജെപിയിലെ ദളിത്‌ നേതാക്കളും പറഞ്ഞു. ഹണിമൂണ്‍ എന്ന പദത്തിന്‌ പല യിടത്തും പല അര്‍ത്ഥങ്ങളാണ്‌ വരുന്നതെന്നുമാണ്‌ ബിജെപിയുടെ ന്യായീകരണം. പരാമര്‍ശം വിവാദമായതോടെ രാംദേവിനെതിരേ ഉത്തര്‍പ്രദേശ്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. തന്റെ പ്രസ്‌താവനയില്‍ രാംദേവ്‌ പിന്നീട്‌ മാപ്പ്‌ പറയുകയും ചെയ്‌തു.