ലിന്നിന്റെ ക്യാച്ചിൽ കൊല്‍ക്കത്തക്ക് രണ്ടു റണ്‍സ് വിജയം

single-img
26 April 2014

kolkataഷാര്‍ജ: അവസാന ഓവറിലെ നാലാം പന്തില്‍ വെടിക്കെട്ടു ബാറ്റ്സ്മാൻ എ.ബി.ഡിവില്ലിയേഴ്‌സിനെ അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയ ക്രിസ് ലിന്ന് കൊല്‍ക്കത്തയ്ക്ക് രണ്ടു റണ്‍സ് വിജയം സമ്മാനിച്ചു.  ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്തയ്ക്കുവേണ്ടി 45 റണ്‍സോടെ ടോപ് സ്‌കോററായ ലിന്‍ ആണ് കളിയിലെ കേമന്‍. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 7ന് 150; ബാംഗ്ലൂര്‍ 20 ഓവറില്‍ 5ന് 148.

മൂന്നു പന്തില്‍ ആറു വേണമെന്നിരിക്കെയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പുറത്താകല്‍. ഈ ക്യാച്ചോടെ വിജയം ഉറപ്പിച്ച ബാംഗ്ലരിന്റെ പിടിവിട്ടു. രണ്ടു പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് മതിയായിരുന്നുവെങ്കിലും മൂന്നു റണ്‍സ് നേടാനേ പന്ത് നേരിട്ട ആല്‍ബി മോര്‍ക്കലിന് കഴിഞ്ഞുള്ളൂ. ടക്കാവാല(40), പാര്‍ഥിവ് പട്ടേല്‍(21), ക്യാപ്റ്റന്‍ വിരാട് കോലി(31), യുവരാജ് സിങ്(31) എന്നിവര്‍ നന്നായി ബാറ്റു ചെയ്തങ്കിലും നിര്‍ണായക ഘട്ടത്തില്‍ അവശ്യമായ റണ്‍ നേടാനാവാതെ പോയി. വിനയകുമാറിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സേ ബാംഗ്ലൂരിന് വേണ്ടിയിരുന്നുള്ളു. നേരത്തേ ടോസ് നേടി എരാളികളെ ബാറ്റിങ്ങിനുവിട്ട കോലി കൊല്‍ക്കത്തയുടെ സ്‌കോര്‍ 150 റണ്‍സിലൊതുക്കുകയായിരുന്നു.