ഇടുക്കിയിലെ അഞ്ചു പവര്‍ഹൗസുകളില്‍ അടുത്ത മാസം 10 വരെ അറ്റകുറ്റപ്പണി നടത്തും

single-img
25 April 2014

palliഇടുക്കിയിലെ അഞ്ചു പവര്‍ഹൗസുകളില്‍ ഇന്നു മുതല്‍ അടുത്ത മാസം 10 വരെ അറ്റകുറ്റപ്പണി നടത്തും. നേര്യമംഗലം, ചെങ്കുളം, പന്നിയാര്‍, ലോവര്‍പെരിയാര്‍, പള്ളിവാസല്‍ എന്നീ പവര്‍ഹൗസുകളിലാണ്‌ അറ്റകുറ്റപ്പണി നടത്തുക. ഇക്കാലയളവില്‍ നേര്യമംഗലം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കും. ചെങ്കുളം, പന്നിയാര്‍, ലോവര്‍പെരിയാര്‍, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ ഭാഗികമായിട്ടായിരിക്കും ഉല്‍പാദനം. കൂളിംഗ്‌ വാട്ടറിന്റെ പൈപ്പ്‌ മാറ്റല്‍, ബൈപാസ്‌ വാല്‍വ്‌ മാറ്റല്‍ തുടങ്ങിയ പണികളാകും നടക്കുക.