അമ്പലത്തിനുള്ളില്‍ പട്ടികവര്‍ഗ്ഗക്കാരി സ്ത്രീയെ മര്‍ദിച്ച സബ്ഗ്രൂപ്പ് ഓഫീസറെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ട് സ്ഥലംമാറ്റി

single-img
25 April 2014

Achankovilഅച്ചന്‍കോവില്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ശുചീകരണത്തിന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ പട്ടികവര്‍ഗക്കാരിയായ സ്ത്രീയെ ക്ഷേത്രവളപ്പില്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍മൂലം പ്രതിയായ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറെ സ്ഥലം മാറ്റി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

അച്ചന്‍കോവില്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് 100 രൂപ ദിവസ വേതനത്തിന് തമിഴ്‌നാട്ടില്‍ നിന്നും സ്ത്രീകളെ നിയമിക്കാറുണ്ട്. ഇവര്‍ ബന്ധുക്കളോടൊപ്പമെത്തി ക്ഷേത്രത്തിലെ ക്യാമ്പ് ഷെഡിലിരുന്ന് കാട്ടില്‍ നിന്നും ശേഖരിക്കുന്ന ഈറ ഉപയോഗിച്ച് കുട്ടയും വട്ടിയുമുണ്ടാക്കി വില്‍ക്കുന്നത് പതിവാണ്. ഇത് തടഞ്ഞ സബ് ഗ്രൂപ്പ് ഓഫീസര്‍ സ്ത്രീയെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. എന്നാല്‍ തന്റെ കൈയിലുള്ള വടി സ്ത്രീയുടെ ശരീരത്തില്‍ കൊള്ളുകയായിരുന്നുവെന്നാണ് സബ്ഗ്രൂപ്പ് ഓഫീസര്‍ പറഞ്ഞത്.