ഒമ്പത് വയസ്സുകാരിയെ മാനഭംഗപ്പെടുത്തി മൊൈബലില്‍ പകര്‍ത്തി; വൈദികന്‍ ഒളിവില്‍

single-img
25 April 2014

rape-minorനിര്‍ദ്ധന കുടുംബത്തിലെ ഒന്‍പത് വയസ്സുകാരി പെണ്‍കുട്ടിയെ വൈദികന്‍ മാനഭംഗപ്പെടുത്തി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാ. രാജു കൊക്കനെതിരെ പോലീസ് കേസെടുത്തു.

ഏപ്രില്‍ എട്ട്, 11, 24 തീയതികളിലാണ് സംഭവം. ഇതിന് മുമ്പ് നിര്‍ദ്ധന കുടുംബാംഗമായ പെണ്‍കുട്ടിക്ക് പള്ളിയിലെ ആദ്യ കുര്‍ബാനയ്ക്ക് വസ്ത്രം നല്‍കാമെന്ന് വാഗ്ദാനം നല്‍കി റൂമില്‍ കൊണ്ടുപോയി നഗ്നയാക്കി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചിത്രങ്ങള്‍ എടുക്കുകയുമായിരുന്നു. അതിനുശേഷം 11, 24 തീതികളില്‍ പെണ്‍കുട്ടിയെ വീണ്ടും മുറിയില്‍ വരുത്തി പീഡനത്തിനിരയാക്കി.

അതിനുശേഷം മാനസിക വിഷമം അനുഭവിച്ച പെണ്‍കുട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്. തുടര്‍ന്ന് വനിതാ സെല്ലിന്റെ സഹായത്തോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതില്‍ പീഡനം നടന്നതായി തെളിഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമം, മാനഭംഗം തുടങ്ങിയ കേസുകളും ഐടി ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ വൈദികന്‍ ഒളിവിലാണ്. വൈദികന്റെ ഫോണും സ്വിച്ച് ഓഫാണെന്ന് പോലീസ് പറഞ്ഞു.