രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനാപേക്ഷയിൽ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും

single-img
25 April 2014

rajivരാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകൻ,​ പേരറിവാളൻ,​ ശാന്തൻ എന്നിവരുടെ മോചനാപേക്ഷയിൽ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന്രെ നേതൃത്വത്തിലുള്ള ബെഞ്ച് രാവിലെ 10.30ഓടെയാകും വിധി പ്രസ്താവിക്കുക.

 

 

മൂന്ന് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. ഫെബ്രുവരി 18നായിരുന്നു സുപ്രധാന വിധി.കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പി.ആർ.രവിചന്ദ്രന്രെ മോചനാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.നാളെയാണ് ചീഫ് ജസ്റ്റിസ് പി.സദാശിവം വിരമിക്കുന്നത്.