ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടങ്ങളിലേക്ക് എത്തുമ്പോൾ പ്രധാനമന്ത്രി പ്രചരണത്തില്‍ സജീവമാകുന്നു

single-img
25 April 2014

ManmohanSingh.jpg67ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോൾ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രചരണത്തില്‍ സജീവമാകുന്നു. പഞ്ചാബിലും ആന്ധ്രാപ്രദേശിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. പത്തു വര്‍ഷം രാജ്യത്തിനു നേതൃത്വം നല്കിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അസാന്നിധ്യം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പ്രകടമായിരുന്നു.

 

 

കേരളത്തിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പഞ്ചാബില്‍ 22 ന് പ്രധാനമന്ത്രിയുടെ പ്രചരണം നിശ്ചയിച്ചിരുന്നെങ്കിലും ഇത് റദ്ദാക്കിയിരുന്നു. പഞ്ചാബില്‍ പ്രചരണം അവസാനിക്കുന്ന 28 ന് പ്രധാനമന്ത്രി റാലിക്കെത്തിയേക്കും. ശനിയാഴ്ച പ്രധാനമന്ത്രി ആന്ധ്രാപ്രദേശില്‍ പ്രചരണത്തില്‍ പങ്കെടുക്കും. ഗുജറാത്തിലും പ്രധാനമന്ത്രി എത്തിയേക്കും. അസുഖം കാരണം സോണിയാഗാന്ധി പ്രചരണ യോഗങ്ങള്‍ കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ ചില റാലികളിലെങ്കിലും പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.