കൊച്ചി മെട്രോ: 29 ന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

single-img
25 April 2014

M_Id_279187_Oommen_Chandyനിര്‍മാണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ വീണ്ടും കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയ്ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 29ന് തലസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ യാണ് ഇക്കാര്യം അറിയിച്ചത്.

മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ട കൊച്ചി മേയര്‍ ടോണി ചമ്മണി ഉന്നതതല യോഗം വിളിക്കുമെന്ന് അറിയിച്ചിരുന്നു.