വാരാണസി ലോകത്തിന്റെ ആത്മീയ തലസ്ഥാനം, ഗംഗാനദി മാലിന്യ മുക്തം; മോഡിയുടെ വാഗ്ദാനങള്‍ അനവധി

single-img
25 April 2014

modi-3_660_122012095039 (1)വാരാണസിയെ ലോകത്തിന്റെ ആത്മീയ തലസ്ഥാനമാക്കുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ വാഗ്ദാനം. ആയിരക്കണക്കിന് അനുയായികളുടെ അകമ്പടിയോടെ നടത്തിയ റോഡ്‌ഷോയ്ക്കു ശേഷം വാരാണസി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് മോഡിയുടെ വാഗ്ദാനങ്ങള്‍.

ഒരു കൊച്ചുകുട്ടി അമ്മയുടെ മടിത്തട്ടിലേക്ക് ഓടിയെത്തുന്നതുപോലെ ഗംഗാ മാതാവിന്റെ വിളി കേട്ടാണു ഞാന്‍ ഇവിടെയെത്തിയത്. സബര്‍മതി നദിയെ സേവിക്കാന്‍ അവസരം ലഭിച്ച എനിക്ക് ഇപ്പോള്‍ ഗംഗയെ സേവിക്കാനും അവസരം ലഭിച്ചു. ഈ നഗരത്തെ സേവിക്കാന്‍ ശക്തി നല്കണമെന്നു സര്‍വേശ്വരനോടു പ്രാര്‍ഥിക്കുകയാണെന്നും മോഡി പറഞ്ഞു.