ആണവായുധകരാര്‍ ലംഘനത്തിനെതിരെ മാര്‍ഷല്‍ ദ്വീപ് ഇന്ത്യയുള്‍പ്പെടെ ഒമ്പത് ആണവരാഷ്ട്രങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

single-img
25 April 2014

marshalപസഫിക് സമുദ്രത്തിലെ ചെറിയ രാഷ്ട്രമായ മാര്‍ഷല്‍ ദ്വീപ് ആണവായുധകരാര്‍ ലംഘനത്തിനെതിരെ ഇന്ത്യയുള്‍പ്പെടെ ഒമ്പത് ആണവരാഷ്ട്രങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ആണവായുധങ്ങള്‍ കൈവശംവെച്ച രാഷ്ടങ്ങള്‍ മനുഷ്യാവകാശത്തെ ലംഘിക്കുകയാണെന്ന് മാര്‍ഷല്‍ ദ്വീപ് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

 

 

 

യഥാര്‍ഥ ആണവശക്തികളായ അമേരിക്ക, റഷ്യ, യു.കെ., ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തുടര്‍ച്ചയായി ആണവ ക്കരാര്‍ ലംഘനം നടത്തുന്നതായി ദ്വീപ് രാഷ്ട്രം ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ആണവായുധങ്ങള്‍ കൈവശമുള്ള രാഷ്ട്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.