വയനാട്ടില്‍ മാവോയിസ്റ്റുകള്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

single-img
25 April 2014

Maoists2മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പ്രമോദിനെ വയനാട് വെള്ളമുണ്ടയില്‍ മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട് എസ്പിയോടാണ് ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അദ്ദേഹം അറിയിച്ചു.

നാലംഗ സംഘം രാത്രി 11-ഓടെ വീട്ടില്‍കയറി ജനാലയിലൂടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പ്രമോദ് നല്കിയ പരാതിയില്‍ പറയുന്നത്. മാവോയിസ്റ്റുകളെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും ഇനി ഒറ്റുകൊടുത്താല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുന്ന പോസ്റ്ററും വീടിന്റെ ചുമരില്‍ പതിക്കുകയും ചെയ്‌തെന്ന് പ്രമോദ് പറഞ്ഞു. വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്കും നശിപ്പിച്ചു. മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പ്രമോദ് പറഞ്ഞത്.