കടകംപള്ളിയിലെ തര്‍ക്കപ്രദേശത്തെ ഭൂനികുതി കോടതിയുടെ അന്തിമതീര്‍പ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കരുതെന്ന് എ ജി നിര്‍ദേശം നല്‍കിയതായി കലക്ടര്‍

single-img
25 April 2014

kadaകടകംപള്ളി വില്ളേജിലെ തര്‍ക്കപ്രദേശത്തെ ഭൂനികുതി കോടതിയുടെ അന്തിമതീര്‍പ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കരുതെന്ന് അഡ്വക്കറ്റ് ജനറല്‍ നിര്‍ദേശം നല്‍കിയതായി കലക്ടര്‍ . റവന്യൂ രേഖകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഏഴ് തണ്ടപ്പേര് രജിസ്റ്ററുകള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്തിരുന്നു. ഇവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷമായി ഭൂനികുതി അടയ്ക്കാന്‍ കഴിയാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 
ഈ സാഹചര്യത്തില്‍ ഏപ്രില്‍ 12 ന് കലക്ടറുടെ അധ്യക്ഷതയില്‍ എം.എല്‍.എമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗംചേര്‍ന്ന് സര്‍ക്കാറിന്‍െറയും കോടതിയുടെയും നിര്‍ദേശങ്ങള്‍ക്ക് വിധേയമായി 26 മുതല്‍ താല്‍കാലികമായി വസ്തു ഉടമകളില്‍ നിന്ന് കരം സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.കരം അടവ് പുനസ്ഥാപിക്കുന്നതിന് ഏപ്രില്‍ 22 വരെ 135 അപേക്ഷകളാണ് കടകംപള്ളി വില്ളേജോഫിസില്‍ ലഭിച്ചത്.

 
താല്‍കാലികമായി കരം സ്വീകരിക്കുന്നതിന് സര്‍ക്കാറിന്‍െറയും അഡ്വക്കറ്റ് ജനറലിന്‍െറയും ഉപദേശവും കലക്ടര്‍ തേടിയിരുന്നു. സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി നിര്‍ദേശമുള്ളതിനാലും സിവില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാലും കോടതികളുടെ അന്തിമതീര്‍പ്പ് ഉണ്ടാകുന്നതുവരെ ഭൂനികുതി സ്വീകരിക്കരുതെന്നും ഭൂനികുതി അടയ്ക്കേണ്ടവര്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാമെന്നുമാണ് അഡ്വ. ജനറല്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 12ലെ ധാരണപ്രകാരം ഭൂനികുതി താല്‍കാലികമായി സ്വീകരിക്കാന്‍ നിര്‍വാഹമില്ളെന്ന് കലക്ടര്‍ അറിയിച്ചു.