നെല്ലൂരിനും ഗുണ്ടൂരിനുമിടിയിൽ ചരക്കു വണ്ടി പാളം തെറ്റി,കേരളത്തിലേക്കുള്ള റെയിൽ ഗതാഗതം തടസപ്പെടും

single-img
25 April 2014

trainആന്ധ്രാ പ്രദേശിലെ നെല്ലൂരിനും ഗുണ്ടൂരിനുമിടിയിൽ ചരക്കു വണ്ടി പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. ഇന്നലെ രാത്രിയാണ് സംഭവം. മഹാസമുന്ദിൽ നിന്ന് തിരുനെൽവേലിയിലേക്ക് അരിയുമായി പോയ ചരക്കുവണ്ടിയുടെ 14 വാഗണുകളാണ് പാളം തെറ്റിയത്. ഇത് പരിഹരിക്കും വരെ കേരളത്തിലേക്കുള്ള റെയിൽ ഗതാഗതം തടസപ്പെടും. അതേസമയം ഇതു വഴിയുള്ള ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.