വിവാദ പ്രസ്താവന നടത്തിയ ഗിരിരാജ് സിംഗിന് മുന്‍കൂര്‍ ജാമ്യം

single-img
25 April 2014

giriraj-singh-2മോദി പ്രധാനമന്ത്രിയാകുന്നത് ഇഷ്ടമില്ലാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പ്രസ്താവന നടത്തിയ ബിഹാറിലെ നവാഡയിലെ ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിംഗിന് മുന്‍കൂര്‍ ജാമ്യം. പാറ്റ്‌നയിലെ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഗിരിരാജിനെതിരേ നേരത്തെ പാറ്റ്‌ന എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പ്രസംഗത്തിന്റെ പേരില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് വന്നതോടെ ഗിരിരാജ് സിംഗ് ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താന്‍ കോടതിയില്‍ കീഴടങ്ങുമെന്ന് സിംഗ് പറഞ്ഞിരുന്നു.