ഇന്ത്യന്‍ മരുന്നു വ്യാപാര കയറ്റുമതിയില്‍ വന്‍ കുറവ്‌

single-img
25 April 2014

mediഇന്ത്യന്‍ മരുന്നു വ്യാപാര കയറ്റുമതിയില്‍ വന്‍ കുറവ്‌. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ കുറഞ്ഞ കയറ്റുമതിയാണ്‌ ഇപ്പോൾ രേഖപ്പെടുത്തിയത്‌. 1.2 മുതല്‍ 14.84 ശതമാനം വരെയാണ്‌ സാമ്പത്തിക വര്‍ഷം കുറവുണ്ടായത്‌.മരുന്നു നിര്‍മാണവും വിപണനവും സംബന്ധിച്ചുള്ള അവകാശവാദ തര്‍ക്കമാണ്‌ തിരിച്ചടിക്ക്‌ കാരണം.

 

 
2014-15 വര്‍ഷത്തെ കയറ്റുമതി ലക്ഷ്യമായിരുന്ന 25 മില്ല്യന്‍ നേടാന്‍ കഴിഞ്ഞില്ല. വാണിജ്യ മന്ത്രാലയത്തിന്റെ വിവരശേഖരണ കണക്കു പ്രകാരം രാജ്യത്തെ 2012-13 വര്‍ഷത്തെ മൊത്തം മരുന്ന്‌ കയറ്റുമതി 14.66 മില്ല്യണ്‍ ആണ്‌. 2013-14 വര്‍ഷമാണ്‌ ഏറ്റവും കുറവ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.അതിന്‌ പിന്നില്‍ 2009-10 വര്‍ഷം 5.9 ശതമാനവും, 2000 ല്‍ 7 ശതമാനവും വര്‍ധനയാണ്‌.