ദൂരദർശൻ ഭൂതല സംപ്രേക്ഷണം നിർത്തുന്നു

single-img
25 April 2014

antenna_boosterഒരു കാലത്ത് പരിഷ്ക്കാരത്തിന്റെയും പ്രൗഡിയുടെയും ചിഹ്നമായി തലയെടുപ്പോടെ വീടുകൾക്ക് മുകളിൽ നിലനിന്ന ടിവി ആന്റിന ചരിത്രമാകുന്നു. ദൂരദർശൻ ഭൂതല സംപ്രേക്ഷണം നിർത്തുന്നു എന്നാണു സൂചന.കാഴ്ചക്കാർ ഇല്ലാത്തതിനാൽ മൂന്ന് വർഷത്തിനകം ഭൂതല സംപ്രേക്ഷണം പൂർണ്ണമായും നിർത്താൻ ഒരുങ്ങുകയാണു ദൂരദർശൻ.അതോടെ ദൂരദർശൻ പരിപാടികൾ കേബിൾ കണക്ഷൻ വഴിയും ഡി ടി എച്ച് സംവിധാനങ്ങൾ വഴിയും മാത്രമാകും.

1982 ലാണു ലോപവർ ട്രാൻസ് മിറ്റർ തിരുവനന്തപുരത്ത് സ്ഥാപിച്ചത്.തുടക്കത്തിൽ തിരുവനന്തപുരത്ത് മാത്രമായിരുന്നു ലഭിച്ചിരുന്നത്1993 മുതൽ കേരളം ഒട്ടാകെ ദൂരദർശന്റെ ഭൂതല സംപ്രേക്ഷണ പരിധിക്കുള്ളിൽ വന്നിരുന്നു.കേബിൾ ടിവി വ്യാപകമായതാണു ഭൂതല സംപ്രേക്ഷണത്തിന്റെ അന്ത്യം കുറിക്കാൻ പ്രധാന കാരണം.കേബിളുകൾ വ്യാപകമായതോടെയാണു വീടുകൾക്ക് മുകളിൽ നിന്ന് ആന്റിനകൾ അപ്രത്യക്ഷമായത്.