യുഎന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ത്യ പ്രധാന സ്ഥാനങ്ങളിലേക്ക്

single-img
24 April 2014

United-Nations-logoഐക്യരാഷ്ട്ര സഭയിലേ പ്രധാനപ്പെട്ട രണ്ടു സ്ഥാനങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും മത്സരിച്ചവര്‍ വിജയിച്ചു. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബോര്‍ഡിലേക്കും, ശാസ്ത്ര സാങ്കേതിക കൗണ്‍സിലിലേക്കുമാണ് ഇന്ത്യയില്‍ നിന്നുമുള്ളവരെ തെരഞ്ഞെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബോര്‍ഡിലേക്ക് ഇന്ത്യയുടെ ജഗ്ജിത് പവാദിയയാണ് 34 വോട്ടുകളോടെ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഈ പദത്തിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള ഒരു സ്ത്രീ ആദ്യമായാണ് എത്തുന്നത്.

ശാസ്ത്ര സാങ്കേതിക കൗണ്‍സിലിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സ്ഥാനാര്‍ഥി ചന്ദ്രശേഖര്‍ ഗുപ്ത വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.