ലോക്പാൽ ബിൽ ഈ സർക്കാരിന് തിരഞ്ഞെടുക്കാനാവില്ല കേന്ദ്ര ഗവണ്മെന്റ് സുപ്രീംകോടതിയിൽ

single-img
24 April 2014

supലോക്പാൽ ബിൽ ഈ സർക്കാരിന് തിരഞ്ഞെടുക്കാനാവില്ലെന്നും അടുത്ത സർക്കാരിനാണ് ആ ചുമതലയെന്നും കേന്ദ്ര ഗവണ്മെന്റ് സുപ്രീംകോടതിയെ അറിയിച്ചു. ലോക്പാൽ നിയമന രീതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കെവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

 

 

ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള സമിതി മാർച്ചിൽ കൂടാനിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. രണ്ടു ഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിൽ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന വ്യക്തികളിൽനിന്ന് സെലക്‌ഷൻ കമ്മിറ്റിയാണ് ലോക്പാലിനെ നിയമിക്കേണ്ടത്.