സര്‍ക്കാര്‍ പരസ്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സുപ്രീം കോടതി സമിതിയെ രൂപവല്‍ക്കരിച്ചു

single-img
24 April 2014

bharatസര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രം ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സുപ്രീം കോടതി സമിതിയെ രൂപവല്‍ക്കരിച്ചു. ചീഫ് ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായ ബഞ്ചാണ് സമിതി രൂപവല്‍ക്കരിച്ചത്.

 
നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫലപ്രദമല്ലെന്നും കോടതിപറഞ്ഞു. ബാംഗ്ലൂര്‍ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ ഡയറക്ടര്‍ ആയിരുന്ന എന്‍.ആര്‍ മാധവമേനോന്‍, മുന്‍ ലോക് സഭാ സെക്രട്ടറി ജനറലായിരുന്ന ടി.കെ. വിശ്വനാഥന്‍, സീനിയര്‍ കൗണ്‍സല്‍ രഞ്ജിത്ത് കുമാര്‍ എന്നിവരാണ് മൂന്നംഗ സമിതി അംഗങ്ങള്‍.