തീവണ്ടി വൈകി: എറണാകുളം സൗത്ത്‌ സ്‌റ്റേഷനില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു

single-img
24 April 2014

erഎറണാകുളം സൗത്ത്‌ സ്‌റ്റേഷനില്‍ യാത്രക്കാരുടെ പ്രതിഷേധം.തീവണ്ടികള്‍ വൈകുന്നതിനെ തുടര്‍ന്ന്‌ ആയിരുന്നു പ്രതിഷേധം . തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ ഭാഗങ്ങളിലേക്ക്‌ പോകാനുള്ള പതിനായിരക്കണക്കിനാളുകളാണ്‌ പ്രതിഷേധിക്കുന്നത്‌. പല സ്‌ഥലങ്ങളില്‍ നിന്നുമായി എറണാകുളത്ത്‌ ജോലിക്കെത്തിയവരാണ്‌ മടങ്ങാനാകാതെ കുഴങ്ങിയിരിക്കുന്നത്‌.
എറണാകുളത്തും തൃപ്പൂണിത്തുറയിലുമായി നടക്കുന്ന പാതയിരട്ടിപ്പിക്കല്‍ ജോലികളെ തുടര്‍ന്ന്‌ മണിക്കൂറുകളാണ്‌ തീവണ്ടികള്‍ വൈകിയത്‌.

 

 

 

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികളും സിഗ്നലില്‍ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുകയാണ്‌.അതേസമയം നവീകരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടുകയാണെന്നാണ്‌ യാത്രക്കാരുടെ പരാതി. ആയിരക്കണക്കിന്‌ യാത്രക്കാരെയാണ്‌ ട്രെയിനുകളുടെ വൈകിയോടല്‍ ബാധിക്കുന്നത്‌.