കേരളത്തില്‍നിന്നുള്ള പ്രീമിയം സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി

single-img
24 April 2014

preഇന്റർനെറ്റ്‌ വഴി റിസര്‍വേഷന്‍ നടത്തിയ യാത്രക്കാര്‍ക്ക് മാത്രമായി ദക്ഷിണറെയില്‍വേയുടെ കേരളത്തില്‍നിന്നുള്ള പ്രീമിയം സ്‌പെഷല്‍ ട്രെയിനുകള്‍ ബുധനാഴ്ച ഓടിത്തുടങ്ങി. വേനല്‍ക്കാല യാത്രാത്തിരക്ക് കുറയ്ക്കാനെന്ന പേരില്‍ ഓടിത്തുടങ്ങുന്ന വണ്ടികളില്‍ റെയില്‍വേസ്റ്റേഷനുകളില്‍ കാത്തുനില്‍ക്കുന്ന സാധാരണ യാത്രക്കാര്‍ക്ക് കയറാനാവില്ല. ദക്ഷിണറെയില്‍വേ മദ്രാസ്‌മേഖലയില്‍ തിരുവനന്തപുരം-ചെന്നൈ, തിരുനെല്‍വേലി-ചെന്നൈ റൂട്ടുകളിലാണ് പ്രീമിയം സ്‌പെഷല്‍ ട്രെയിനുകള്‍ ഓടുന്നത്. തിരുവന്തപുരത്തുനിന്ന് ഏപ്രില്‍ 23നും 30നും ചെന്നൈയിലേക്ക് പോകുന്ന വണ്ടി പിറ്റേന്ന് തിരിക്കും.

 

 

 

തിരുവനന്തപുരത്തുനിന്ന് രാത്രി ഏഴിന് തിരിക്കുന്ന വണ്ടിക്ക് കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. ആദ്യ യാത്രയില്‍ എഴുനൂറോളം ബര്‍ത്തുകളില്‍ യാത്രക്കാരില്ലാതെയാണ് വണ്ടി ഓടിയത്. ഈ സ്റ്റേഷനുകളില്‍ വണ്ടിക്ക് സ്റ്റോപ്പുണ്ടെങ്കിലും ഇവിടങ്ങളില്‍നിന്ന് ടിക്കറ്റെടുത്ത് യാത്രക്കാര്‍ക്ക് ഈ വണ്ടികളില്‍ കയറാനാവില്ല. അതേസമയം, േനരത്തെ ഇ-ടിക്കറ്റെടുത്തവര്‍ക്ക് കയറുകയും ചെയ്യാം. ഇ-ടിക്കറ്റിലാവട്ടെ ഒരുവിധത്തിലുള്ള യാത്രാനുകൂല്യങ്ങളും ലഭിക്കില്ല. അഞ്ചുവയസ്സുള്ള കുട്ടികള്‍ക്കുപോലും മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റുതന്നെ എടുക്കണം. ഇത്തരം വണ്ടികളില്‍ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്കും കൂടും.