മൂന്നുവര്‍ഷമായി കെട്ടിക്കിടക്കുന്ന ഫയലുകളില്‍ 100 ദിവസത്തിനുള്ളില്‍ നീതിപൂര്‍വമായ തീരുമാനം

single-img
24 April 2014

kcസെക്രട്ടറിയേറ്റില്‍ മൂന്നുവര്‍ഷമായി കെട്ടിക്കിടക്കുന്ന ഫയലുകളില്‍ 100 ദിവസത്തിനുള്ളില്‍ നീതിപൂര്‍വമായ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.സി ജോസഫ്‌ അറിയിച്ചു . വിവിധ വിഷയങ്ങള്‍ സംബന്ധിച്ച 2,14,673 ഫയലുകളാണ്‌ സെക്രട്ടറിയേറ്റില്‍ ഇനിയും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

2,30,711 ഫയലുകളാണ്‌ ആകെ തീര്‍പ്പാക്കാനുണ്ടായിരുന്നത്‌. ഇതില്‍ 56,878 ഫയലുകള്‍ മാത്രമാണ്‌ നിലവില്‍ തീര്‍പ്പാക്കിയിട്ടുള്ളതെന്നും കെ.സി ജോസഫ്‌ പറഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ മൂന്നു വര്‍ഷമായി കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്‌.ഫണ്ട്‌ നല്‍കയിട്ടും തൊഴിലുറപ്പ്‌ പദ്ധതിയുടെ ശമ്പളം വിതരണം ചെയ്യുന്നതില്‍ എസ്‌ബിഐ ഗുരുതരമായ വീഴ്‌ച വരുത്തിയെന്നും ഇക്കാര്യത്തിലുള്ള പ്രതിഷേധം ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്നും കെ.സി ജോസഫ്‌ വ്യക്‌തമാക്കി.