അമിക്കസ് ക്യൂറി പത്മനാഭസ്വാമിക്ഷേത്ര ആചാരങ്ങള്‍ ലംഘിച്ചെന്നുകാട്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

single-img
24 April 2014

Padmanabha-Swamyപത്മനാഭസ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചതായി കാട്ടി പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂല നല്‍കി. പരമ്പരാഗത ആചാരങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും ഭഗവാന്‍ ഉറങ്ങുന്ന സമയത്ത് പൂജനടത്തിയെന്നതാണ് അമിക്കസ് ക്യൂറിക്കെതിരായ പ്രധാന ആരോപണം.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പ്രകാരമുള്ള ശിപാര്‍ശകളില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പറുത്തുവരാനിരിക്കെയാണ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഈ നടപടി. നേരത്തെ പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്നാണ് രാജകുടുംബവും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിന്നു.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഗൗരവമേറിയതാണന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.