ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

single-img
24 April 2014

narendraബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. വഡോദരയിലേത് പോലെ റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും പത്രിക സമര്‍പ്പിക്കാന്‍ മോദി എത്തുക. പത്രിക സര്‍പ്പിക്കുന്നതിന് മുന്‍പ് സര്‍ദാര്‍ പട്ടേല്‍, സ്വാമി വിവേകാനന്ദന്‍, ബി ആര്‍ അംബേദ്കര്‍, മദന്‍ മോഹന്‍ മാളവ്യ എന്നിവരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തും.

 

 

മദന്‍മോഹന്‍ മാളവ്യയുടെ കൊച്ചുമകന്‍ ജസ്റ്റിസ് ഗിരിധര്‍ മാളവ്യ, കലാകാരനായ ഛന്നുലാല്‍ മിശ്ര, തോണിക്കാരനായ വീര്‍ഭദ്ര നിഷാദ്, തുന്നല്‍ക്കാരനായ ബന്‍കര്‍ അശോക് എന്നിവരാണ് മോദിയെ പത്രികയില്‍ നിര്‍ദ്ദേശിക്കുക.