‘ടൈം’ മാസിക നടത്തിയ വോട്ടെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ മുന്നിൽ നരേന്ദ്രമോദിക്ക് തോൽവി

single-img
24 April 2014

aravindലോകത്തെ സ്വാധീനിച്ച 100 വ്യക്തികളെ കണ്ടെത്താന്‍ ‘ടൈം’ മാസിക നടത്തിയ വോട്ടെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ തോല്‍പ്പിച്ചു. പട്ടികയില്‍ ഏറ്റവുമധികം ‘യെസ്’ വോട്ടുകള്‍ നേടിയത് കെജ്രിവാളാണ്.

 
ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് 71.5 ശതമാനം ‘യെസ്’ വോട്ടുകളും 28.5 ശതമാനം ‘നോ’ വോട്ടുകളും കിട്ടിയ കെജ്രിവാളാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നില്‍ മോദിയുണ്ട്. മോദിക്ക് ‘നോ’ വോട്ടുകളാണ് കൂടുതല്‍ 49.7 ശതമാനം. 50.3 ശതമാനമാണ് അദ്ദേഹത്തിനു കിട്ടിയ ‘യെസ്’ വോട്ടുകള്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പട്ടികയിലുണ്ട്. നാല്‍പ്പതാമതാണ് അദ്ദേഹത്തിന്റെ സ്ഥാനം.ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും.