തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടുവെന്ന് ഗിരിരാജ് സിംഗ്

single-img
24 April 2014

giriraj-singh-2മോദിയുടെ എതിരാളികളെ പാക്കിസ്ഥാനിലേക്ക് അയയ്ക്കണമെന്ന് താന്‍ പറഞ്ഞതായി വന്ന പ്രസ്ഥാവന വളച്ചൊടിച്ചതാണെന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗ്. താന്‍ ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും പോലീസിന് തന്നെ അറസ്റ്റ് ചെയ്യാമെന്നും ഗിരിരാജ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു.

ഈ പ്രശ്‌നത്തിന്റെ പേരില്‍ പോലീസിന് തന്നെ അറസ്റ്റ് ചെയ്യണമെന്നുണെ്ടങ്കില്‍ അടുത്ത ദിവസം കോടതിയില്‍ ഹാജരാകാന്‍ താന്‍ ഒരുക്കമാണെന്നും കോടതിയില്‍ തനിക്ക് വിശ്വാസമുണെ്ടന്നും അവര്‍ തന്നെ മനസിലാക്കുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.