റീപോളിംഗ്‌ നടന്ന മൂന്ന്‌ ബൂത്തുകളിലും കനത്ത പോളിംഗ്‌

single-img
24 April 2014

votവോട്ടിങ് യന്ത്ര തകരാറിനെ തുടര്‍ന്ന് ഇന്നലെ റീപോളിംഗ്‌ നടന്ന മൂന്ന്‌ ബൂത്തുകളിലും കനത്ത പോളിംഗ്‌. സംസ്ഥാനത്ത്‌ റീപോളിംഗ്‌ നടന്ന എറണാകുളം മണ്ഡലത്തിലെ പള്ളിലാങ്കര നൂറ്റി പതിനെട്ടാം നമ്പര്‍ ബൂത്തില്‍ 67.1 ശതമാനവും ആലത്തൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ 80 ശതമാനവും വയനാട്‌ മണ്ഡലത്തിലെ തിരുവമ്പാടി മാലോറയിലെ ബൂത്തില്‍ 72 ശതമാനവും പോളിംഗ്‌ രേഖപ്പെടുത്തി.

 

 

 

അതേസമയം എറണാകുളം കളമശേരിയില്‍ റീപോളിംഗിനിടെ എഎപി, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടണ്ടായതൊഴിച്ചാല്‍ പോളിംഗ് സമാധാനപരമായിരുന്നു. എഎപിയുടെ പോസ്റ്റര്‍ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്‌ കളമശേരിയില്‍ സംഘര്‍ഷമുണ്ടായത്‌.