പ്രാര്‍ത്ഥനകൊണ്ട് കേസ് ജയിച്ചു; മുസ്‌ലിം വ്യാപാരി ശിവഭക്തനായി ക്ഷേത്രം പുനരുദ്ധരിക്കുന്നു

single-img
24 April 2014

Sivതമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗരി ജില്ലയിലെ ധപ്പക്കുളി ശിവക്ഷേത്രം മുസ്ലിം പുനരുദ്ധരിച്ചുകൊണ്ട് മുഹമ്മദ് സബിയുള്ള എന്ന മുസ്ലീം വ്യാപാരി ശ്രദ്ധനേടുന്നു. ഇരുപത് വര്‍ഷമായും തീരാത്ത കുടുംബവഴക്ക് ഈ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അവസാനിച്ചതാണ് 57 കാരനായ മുഹമ്മദ് സബിയുള്ള എന്ന ബാബു അണ്ണയെ ശിവഭക്തനാക്കി മാറ്റിയത്.

ഇരുപത് വര്‍ഷം മുമ്പ് കര്‍ണാടകയിലെ ആനയ്ക്കലിലെ ഒരു കല്യാണമണ്ഡപം സംബന്ധിച്ച കുടുംബവഴക്ക് ധപ്പക്കുളി ശിവക്ഷേത്രത്തിലെ പ്രാര്‍ത്ഥന മൂലം തനിക്ക് അനുകൂലമായി വിധിച്ചതിന്റെ സന്തോഷത്തിലാണ് സബിയുള്ള ക്ഷേത്രം പുനരുദ്ധരിക്കുന്നത്. ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സബിയുള്ളയും ഭാര്യ കസ്‌റ്റെര്‍ ജോണും 2004 മുതല്‍ ഈ ക്ഷേത്രത്തിലെ ഭക്തരായത്.