പത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് വി. മുരളീധരന്‍

single-img
24 April 2014

Muraleedharanഅമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ മറവില്‍ ക്ഷേത്രവും സ്വത്തുവകകളും സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുവാന്‍ പത്മനാഭ സ്വാമി ക്ഷേത്രവും അനുബന്ധ സ്വത്തുക്കളും ഏറ്റെടുക്കുവാനുള്ള യുഡിഎഫ് ഗവണ്‍മെന്റ് നടത്തുന്ന നീക്കത്തെ എന്തു വിലകൊടുത്തും തടയുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.

സ്വര്‍ണശേഖരം കണെ്ടത്തിയനാള്‍ മുതല്‍ കേരള സര്‍ക്കാരിന്റെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലുമായിരുന്നു ക്ഷേത്ര കാര്യങ്ങള്‍ നടന്നിരുന്നതെന്നും പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും സിസിടിവി ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നുവെന്നും ഈ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍നിന്നും സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപ്പെട്ട വസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണെ്ടങ്കില്‍ അതു സര്‍ക്കാരിന്റെ ഉത്താശയോടുകൂടി മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം തന്നെ തങ്ങള്‍ ഏറ്റെടുക്കാം എന്ന സര്‍ക്കാര്‍ നിലപാട് പരിഹാസ്യമാണ്. സ്വത്തുവകകള്‍ മോഷണം പോയിട്ടുണെ്ടങ്കില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണെ്ടത്താനാണ് സര്‍ക്കാര്‍ തയാറാകേണ്ടത്. അന്തിമ തീരുമാനം നീതിപീഠത്തിന്റേതാണെന്നും മുരളീധരന്‍ പറഞ്ഞു.