ബാർ ലൈസൻസ് പുതുക്കുന്ന വിഷയത്തിൽ ഏകോപന യോഗത്തിൽ തന്നെ എതിർത്തു എന്ന വാർത്ത‍ ശരിയല്ല:വി.എം.സുധീരൻ

single-img
24 April 2014

sudheeranബാർ ലൈസൻസ് പുതുക്കുന്ന വിഷയത്തിൽ കോൺഗ്രസ്-സർക്കാർ ഏകോപന യോഗത്തിൽ എല്ലാവരും തന്നെ എതിർത്തു എന്ന വാർത്ത‍ ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ .മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കണമെന്ന ഉദ്ദേശ്യവുമായാണ് ഇത്രയും ലൈസൻസുകൾ ഉടൻ പുതുക്കേണ്ട കാര്യമില്ലെന്ന് താൻ നിർദ്ദേശിച്ചതെന്ന് സുധീരൻ പറ‌ഞ്ഞു. അതേസമയം ലൈസൻസ് വിഷയത്തിൽ താൻ പാർട്ടിക്കൊപ്പമാണെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. സുധീരനെ താൻ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.