ബാര്‍ ലൈസന്‍സ് വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് കെ.ബാബു

single-img
24 April 2014

K Babu - 6സംസ്ഥാനത്തെ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്ന വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്‌ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. 418 ബാറുകളുെട ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ ഒരാളുടെയും അഭിപ്രായം അടിച്ചേല്‍പ്പിക്കാനാകില്ലെന്നും ഒരു ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയിലൂടെ സമവായത്തിലെത്താന്‍ ശ്രമിക്കുകയാണെന്നും കെ.ബാബു പറഞ്ഞു.

ഇന്നലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ തീരുമാനമായിരുന്നില്ല.