അഫ്ഗാനിസ്ഥാനില്‍ പോലീസുകാരന്റെ ആക്രമണത്തില്‍ മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു

single-img
24 April 2014

afganisthanഅഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ പോലീസുകാരന്റെ ആക്രമണത്തില്‍ മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറന്‍ കാബൂളിലെ ഒരാശുപത്രിക്ക് മുന്നിലായിരുന്നു സംഭവം.

പ്രകോപനമൊന്നുമില്ലാതെ പെട്ടെന്ന് പോലീസുകാരന്‍ തലങ്ങുംവിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നു. അക്രമം നടത്തിയയാള്‍ അഫ്ഗാന്‍ പോലീസ് സുരക്ഷാ സേനയിലെ അംഗമാണ്.