മഞ്ജുവിനെ കല്ല്യാണും കൈവിട്ടു?

single-img
24 April 2014

1398266_176911275849875_710930778_oപതിനാലു വർഷത്തെ ഇടവേളക്ക് ശേഷം വെള്ളിവെളിച്ചത്തിലേക്ക് വീണ്ടും എത്തിച്ച കല്ല്യാണ്‍ ജ്വല്ലേഴ്‌സും പരസ്യത്തില്‍നിന്നും നടി മഞ്ജുവാര്യരെ ഒഴിവാക്കിയോ?കല്ല്യാൺ പരസ്യങ്ങളിൽ ഇപ്പോൾ മഞ്ജുവിനു പകരം ഐശ്വര്യറായിയെ മാത്രമാണ് കാണാനുള്ളത്.മഞ്ജുവിന്റെ ആദ്യ കല്ല്യാൺ പരസ്യം ഏറെ വിമർശനങ്ങൾ വരുത്തി വെച്ചിരുന്നു.പിന്നാലെ തന്നെ മഞ്ജുവിനൊപ്പം ഐശ്വര്യയെയും ഉള്‍പ്പെടുത്തി പുതിയ പരസ്യങ്ങളുമായി കല്യാണ്‍ രംഗത്തെത്തി. എന്നാല്‍ ഇതും മാസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. ഇപ്പോള്‍ മഞ്ജുവിനെ ഒഴിവാക്കി ഐശ്വര്യറായിയെ മാത്രമാണു പരസ്യത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

കൈനിറയെ സിനിമകൾ ഉണ്ടാകുമെന്ന് കരുതി ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്ന മഞ്ജുവിനു ഇപ്പോള്‍ ആകെ ഉള്ളത് ഒരുസിനിമ മാത്രമാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മാത്രമാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. ദാമ്പത്യ പ്രശ്നങ്ങൾ മൂലം ഒരു വർഷമായി മാറി താമസിക്കുകയാണെന്നുള്ള ദിലീപിന്റെ വെളിപ്പെടുത്തലും മഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിച്ചെന്നാണു റിപ്പോർട്ടുകൾ.മലയാള സിനിമയിൽ അവഗണിക്കാനാവാത്ത താരമായ ദിലീപിനെ പിണക്കി മഞ്ജുവിനെ വെച്ച് സിനിമയെടുക്കാൻ പല സംവിധായകരും മടിക്കുന്നതായാണു റിപ്പോർട്ട്.