ബാര്‍ലൈസന്‍സിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ സര്‍ക്കാര്‍-കെപിസിസി ഏകോപനസമിതി വീണ്ടും ചേരുന്നു

single-img
23 April 2014

1389273219_sudheeranതിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്്ടായതുമൂലം ധാരണയാകാത്തതിനാല്‍ നിര്‍ത്തിവെച്ച യോഗം 3.30നു പുന:രാരംഭിക്കും.

യാതൊരു കാരണവശാലും നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്്‌ടെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്. എന്നാല്‍ നിഷ്‌കര്‍ഷിച്ച നിലവാരത്തിലെത്താന്‍ ബാറുകള്‍ക്ക് ഒരുവര്‍ഷം സമയം അനുവദിക്കണമെന്നും ഒരുവര്‍ഷത്തിനുള്ളില്‍ ടു സ്റ്റാര്‍ നിലവാരത്തിലെത്തിയില്ലങ്കില്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്്‌ടെന്നുമാണ് മറുഭാഗത്തിന്റെ നിലപാട്.