തന്നെ ചാനല്‍ ചതിച്ചെന്ന് പി. രാമകൃഷ്ണന്‍

single-img
23 April 2014

pഓണ്‍ലൈന്‍ മാഗസിനു വേണ്ടി അഭിമുഖം ആവശ്യപ്പെട്ടെത്തിയ വ്യക്തിയാണ് ഒളികാമറയില്‍ എന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ചാനലില്‍ കാണിച്ചത് താന്‍ പറയാത്ത പല കാര്യങ്ങളുമായിരുന്നുവെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍. അതല്ലാതെ കെ. സുധാകരന്‍ കണ്ണൂരില്‍ തോല്‍ക്കുമെന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചതിച്ച ചാനലിനെതിരേയും റിപ്പോര്‍ട്ടര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും പി.രാമകൃഷ്ണന്‍ സൂചിപ്പിച്ചു.

ഇക്കാര്യത്തില്‍ കെ.പി.സി.സി അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറപടി നല്‍കിയിട്ടുണ്ടെന്നും പി. രാമകൃഷ്ണന്‍ പറഞ്ഞു. കെ. സുധാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും താന്‍ നടത്തിയ ആരോപണങ്ങളല്ല, സുധാകരന്റെ പ്രവൃത്തികളാണു തോല്‍വിക്ക് കാരണമാകുകയെന്നും പിആര്‍ പറഞ്ഞതായാണ് ഒരു ചാനല്‍ സംപ്രേഷണം ചെയ്തത്. ബിസിനസ് ബന്ധത്തിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ എത്തിച്ചത്. സീറ്റ് നല്‍കിയതിന് പകരമായി നല്ലൊരു തുക അബ്ദുള്ളക്കുട്ടിയില്‍ നിന്നു കൈപ്പറ്റിയിട്ടുണ്ട്. തനിക്കു കിട്ടേണ്ടിയിരുന്ന സീറ്റാണ് അബ്ദുള്ളക്കുട്ടിക്കു നല്കിയതെന്നും ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറഞ്ഞതാണ് വിവാദമായത്.