പ്രതാപവര്‍മ്മ തമ്പാനെതിരെ ഐഎന്‍ടിയുസി

single-img
23 April 2014

Prathapa Varma Thambanനേതാക്കളേയും പ്രവര്‍ത്തകരേയും ഡിസിസി പ്രസിഡന്റ് അപമാനിക്കുന്നതായി കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാനെതിരെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ രംഗത്ത്. തമ്പാന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്‌കാരശൂന്യമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. രണ്ടുദിവസമായി തുടരുന്ന കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ചൂടു പിടിക്കുകയാണ്.

ചന്ദ്രശേഖരന്‍ നേരത്ത കൊല്ലത്തു മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സിറ്റിംഗ് എംപിയായ പീതാംബര കുറുപ്പിനെ മാറ്റി നിര്‍ത്തി, തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് ചേക്കേറിയ ആര്‍എസ്പിക്ക് സീറ്റ് നല്‍കുകയായിരുന്നു. ഇതിന് ഡി.സി.സി പ്രസിഡന്റിന്റെ ഒത്താശ്ശയും ഉണ്ടായിരുന്നതായി ഐ.എന്‍.ടി.യു.സി ആരോപിക്കുന്നുണ്ട്.