തന്റെ അമ്മ ജീവിച്ചത് അയല്‍വീടുകളിലെ പാത്രം കഴുകിയാണെന്ന് നരേന്ദ്ര മോഡി

single-img
23 April 2014

modiതാന്‍ ചായക്കച്ചവടം നടത്തി ഉപജീവനം നടത്തിയതുപോലെ തന്റെ അമ്മ അയല്‍വീടുകളില്‍ പാത്രം കഴുകിയാണ്ഉപജീവനം നടത്തിയിരുന്നതെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. സാമ്പത്തികമായി തന്റെ കുടുംബസ്ഥിതി ഇങ്ങനെയായിരുന്നതിനാല്‍ പട്ടിണിയെന്താണെന്ന് തനിക്കറിയാമെന്നും അതുകൊണ്ടുതന്നെ പട്ടിണിക്കാരില്ലാത്ത ഒരു ഭാരതമാണ് തന്റെ സ്വപ്‌നമെന്നും മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു യോഗത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. നമ്മുടെ പ്രശ്‌നങ്ങള്‍ നമുക്കല്ലാതെ മറ്റാര്‍ക്കും മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ശില്‍പ്പി ജോ. അംബേദ്കറുടെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു.