വാരണാസിയില്‍ കേജരിവാള്‍ ഇന്നു പത്രിക സമര്‍പ്പിക്കും

single-img
23 April 2014

Kejariwalവാരാണസിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ കേജരിവാള്‍ തെരഞ്ഞെടുപ്പു യുദ്ധത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെയാണ് നേരിടുന്നത്.

മോദിയെ വാരാണസിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപി തീരുമാനത്തെത്തുടര്‍ന്നു കഴിഞ്ഞമാസം കേജരിവാള്‍ അദ്ദേഹത്തെ എതിരിടുമെന്നു പ്രഖ്യാപിച്ചതോടെയാണ് വാരണാസി വാര്‍ത്തകളില്‍ നിറഞ്ഞത്. കെജരിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നൂറുകണക്കിന് എഎപി പ്രവര്‍ത്തകര്‍ വാരണാസിയില്‍ വീടുവീടാനന്തരം കയറിയിറങ്ങി ജനങ്ങളുടെ പിന്തുണയും തേടുന്നുണ്ട്.