നോക്കിയ ഇനി മൈക്രോസോഫ്റ്റ് ആകും

single-img
23 April 2014

nokia_microsoft1_090213വാഷിങ്ടണ്‍: മൊബൈല്‍ ഫോണ് അതികായരായ നോക്കിയ ലോകത്തുനിന്ന് മറയുന്നു. സ്മാര്‍ട്ഫോണുകളുടെ കടന്നുകയറ്റത്തില്‍ അടിതെറ്റിയ നോക്കിയയെ മൈക്രോസോഫ്റ്റ് മൊബൈല്‍ എന്ന പേരില്‍ അറിയപ്പെടും.

നോക്കിയയെ മൈക്രോസോഫ്റ്റ് വാങ്ങിയതിന് പിന്നാലെയാണ് നോക്കിയയുടെ മൊബൈല്‍ ഡിവിഷന്‍ പേരു മാറ്റുന്നത്.

നോക്കിയ ഒ.വൈജെ ഇനി മുതല്‍ മൈക്രോസോഫ്റ്റ് മൊബൈല്‍ ഒ.വൈ എന്നാവും അറിയപ്പെടുക. നോക്കിയയുടെ പേരുമാറ്റം സംബന്ധിച്ച് ഫിന്‍ലാന്‍ഡിലെ തങ്ങളുടെ ഫ്രാഞ്ചെസികള്‍ക്ക് സന്ദേശം അയച്ചു കഴിഞ്ഞു.

ഈ മാസാവസാനം കൈമാറ്റം പൂര്‍ത്തിയാകുമെന്നാണ് നോകിയ നല്‍കുന്ന സൂചന. 720 കോടി ഡോളറിന് നോകിയ ഏറ്റെടുക്കാന്‍ തയാറാണെന്ന് കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു.

വില്‍പ്പന കരാറിന്‍റെ ഭാഗമായി നോക്കിയയുടെ ഉടമസ്ഥതയിലുള്ള പേറ്റന്‍റുകളിലെ അവകാശം അടുത്ത പത്തു വര്‍ഷത്തേക്ക് മൈക്രോസോഫ്റ്റിനായിരിക്കും. എന്നാല്‍ ഈ പേറ്റന്‍റുകള്‍ മൈക്രോസോഫ്റ്റിന് മാത്രം അവകാശപ്പെട്ടതായിരിക്കില്ല.

ഭാവിയില്‍ നോക്കിയ നെറ്റ്വര്‍ക്ക് സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിലാവും അവര്‍ ശ്രദ്ധിക്കുക. ലൂമിയ, ആശ എന്നീ ഫോണുകളുടെ അവകാശവും മൈക്രോസോഫ്റ്റ് വാങ്ങിയിട്ടുണ്ട്.