പാകിസ്‌താന്റെ ഹ്രസ്വദൂര ബാലിസ്‌റ്റിക്‌ മിസൈല്‍ പരീക്ഷണം വിജയം

single-img
23 April 2014

ഇസ്ലാമാബാദ്‌: ഹ്രസ്വദൂര ബാലിസ്‌റ്റിക്‌ മിസൈല്‍ ഹാതിഫ്‌-3 (ഗസ്‌നവി) പാകിസ്‌താന്‍ വിജയകരമായി പരീക്ഷിച്ചു. ഉപരിതലത്തില്‍നിന്ന്‌ ഉപരിതലത്തിലേക്ക്‌ തൊടുക്കാന്‍ ശേഷിയുള്ള മിസൈലിന്റെ ദൂരപരിധി 180 കിലോമീറ്ററാണ്‌.

പാക്‌ അതിര്‍ത്തിയില്‍നിന്ന്‌ ഇന്ത്യയുടെ പല തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിടാന്‍ മിസൈലിനു കഴിയും. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ആണിത്.കൃത്യത വളരെ കൂടിയ മിസൈല്‍ ആണിതെന്നു അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്‌ട്രാറ്റജിക്‌ പ്ലാന്‍ ഡിവിഷന്‍ ഡയറക്‌ടര്‍ ജനറല്‍ റഷാദ്‌ മുഹമ്മദ്‌ ഉള്‍പ്പെടെ പാക്‌ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ പരീക്ഷണം നേരില്‍കണ്ടു വിലയിരുത്താന്‍ എത്തിയിരുന്നു.