മക്സ്വെല്ല് ഇഫക്റ്റ്; പഞ്ചാബിന് കൂറ്റൻ വിജയം

single-img
23 April 2014

maxiഷാർജാ:ഐ.പി.ൽ 9-)ം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് കൂറ്റൻ വിജയം, അവർ ഹൈദ്രാബാദിനെ 72 റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മക്സ്വെല്ലിന്റെ കരുത്തിൽ(43 പന്തിൽ 95)193 എന്ന ശക്തമായ സ്കോർ നേടി. മറുപടി ബാറ്റ്ചെയ്ത ഹൈദ്രാബാദ് 19.2 പന്തിൽ 121 റൺസിന് എല്ലാവരും പുറത്തായി. പഞ്ചാബിന് വേണ്ടി ബാലാജി 4 ഓവറിൽ 13 റൺസ് വിട്ട്കൊടുത്ത് 4 വിക്കറ്റ് സ്വന്തമാക്കി.

ഷിഖർ ധവാൻ 1 റൺസിനു പുറത്തായി, 27 റൺസ് എടുത്ത രാഹുൽ ആണ് ടോപ്പ് സ്കോറർ. പന്തുകൊണ്ടും ബാറ്റ്കൊണ്ടും തിളങ്ങിയ പഞ്ചാബ് ഹൈദ്രാബാദിനെ ബഹുദൂരം പിന്നിലാക്കികളഞ്ഞു, മത്സരത്തിൽ ഒരിക്കൽ പോലും ഹൈദ്രാബാദിന് വെല്ലുവിളി ഉയർത്താനെ സാധിച്ചില്ല.

മക്സ്വെല്ലിന് മുന്നിൽ ഹൈദ്രാബാദ് ബൗളേഴ്സ് അക്ഷരാർഥത്തിൽ നിഷ്പ്രഭമാകുകയായിരുന്നു, ഈ മത്സരത്തിലും മക്സ്വെല്ലിന് സെഞ്ചുറി നഷ്ടമായി, 95 റൺസ് നേടാൻ മക്സ്വെല്ല് 5 ബൗണ്ടറിയും 9 സിക്സുകളും അടിച്ചു. പോയിന്റ് നിലയിൽ പഞ്ചാബ് ഒന്നാം സ്ഥാനത്താണ്.