മോഡിവിരുദ്ധരെ പാക്കിസ്ഥാനിലേയ്ക്കയയ്ക്കുമെന്നു പ്രഖ്യാപിച്ച ഗിരിരാജ് സിങ്ങിനു അറസ്റ്റ് വാറന്റ്

single-img
23 April 2014

ബൊക്കാറോ: വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ്  സ്ഥാനാർത്ഥി ഗിരിരാജ്‌ സിംഗിനെതിരെ ബൊക്കാറോ കോടതി അറസ്റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചു.ദിയെ അംഗീകരിക്കാത്തവരെ പാകിസ്താനിലേക്ക് നാടുകടത്തണമെന്ന ബിജെപി നേതാവ് ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന്‍ വിവാദമായിരുന്നു.

ബിഹാറിലെ നവാദയിലെ സ്ഥാനാർത്ഥിയായ ഗിരിരാജ്‌ സിംഗ്  തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ ഒരു ഭീഷണി ഉയര്‍ത്തിയത്‌.ജാർഖണ്ഡിലെ റാഞ്ചിയിൽ ശനിയാഴ്ചയാണ്  ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിയുടെ സാന്നിദ്ധ്യത്തിൽ ഗിരിരാജ് വിവാദ പ്രസ്താവന നടത്തിയത്. 

ഇതേതുടര്‍ന്ന് ബിഹാറിലും ഝാര്‍ഖണ്ഡിലും സിംഗിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഗം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഈ മാസം ഇരുപത്തിനാലിനകം കമ്മീഷന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗിരിരാജിന്റെ പ്രസ്താവനയെ പിന്നീട് മോഡി തന്നെ തള്ളിപ്പറഞ്ഞിരുന്നു. ബി.ജെ.പി. നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ് ഗിരിരാജ്.