ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഏകോപന സമിതി യോഗത്തില്‍ ധാരണയായില്ലെന്ന് സുധീരന്‍

single-img
22 April 2014

1389273219_sudheeranസര്‍ക്കാര്‍- പാര്‍ട്ടി ഏകോപന സമിതി യോഗത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ ധാരണയായില്ലെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍. യോഗത്തില്‍ തീരുമാനമാകാത്തതിനാല്‍ സര്‍ക്കാര്‍- കെപിസിസി ഏകോപന സമിതി യോഗം ബുധനാഴ്ച വീണ്ടും ചേരുമെന്നും സുധീരന്‍ പറഞ്ഞു. യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ പന്തുണച്ചെന്ന് ഏകോപന സമിതിയില്‍ വിലയിരുത്തലുണ്ടായി.