ആർ എസ് പി ലയനം : ചർച്ചകൾക്കായി മൂന്നംഗ സമിതിയെ നിയോഗിച്ചു

single-img
22 April 2014

rആർ.എസ്.പി(ബി)​യുമായി ലയിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്കായി മൂന്നംഗ സമിതിയെ ആർ.എസ്.പി സംസ്ഥാന സമിതി നിയോഗിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്,​ മുൻ സെക്രട്ടറി വി.പി.രാമകൃഷ്ണ പിള്ള,​ എൻ.കെ.പ്രേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ലയനം,​ ഭരണകാര്യങ്ങൾ സംബന്ധിച്ചാകും സമിതി ചർച്ച നടത്തുക.

 

 

ലയനം യാഥാർത്ഥ്യമായിക്കഴിഞ്ഞാൽ യു.ഡി.എഫിൽ കൂടുതൽ സ്ഥാനങ്ങൾ നൽകണമെന്ന് ആവശ്യപ്പെടാനും യോഗത്തിൽ ധാരണയായി. എന്നാൽ അതേസമയം ഇക്കാര്യത്തിൽ ആർ.എസ്.പി ഏകപക്ഷീയമായ തീരുമാനം എടുക്കില്ല.