രാധ കൊലകേസ് :കെ.പി.സി.സി. സെക്രട്ടറി വി.എ. കരീമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

single-img
22 April 2014

rകോണ്‍ഗ്രസ്സ് ബ്ലോക്ക് ഓഫീസില്‍ രാധ എന്ന ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കെ.പി.സി.സി. സെക്രട്ടറി വി.എ. കരീമിനെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്തു.

 

 

കേസിലെ മുഖ്യപ്രതിയും കോണ്‍ഗ്രസ്സ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ബി.കെ.ബിജു നായരുമായുള്ള ബന്ധമാണ് പ്രധാനമായും അന്വേഷണത്തില്‍ വന്നതെന്നറിയുന്നു. ബിജുവിന്റെ ഫോണ്‍ വിളികളുടെ രേഖകള്‍ ശേഖരിച്ച് ആരൊക്കെ ബിജുവുമായി ബന്ധപ്പെട്ടു, എന്തിനെല്ലാമാണ് വിളിച്ചത് എന്നീ കാര്യങ്ങള്‍ അറിയുന്നതിന്റെ ഭാഗമായാണ് വി.എ കരീമിനെ ചോദ്യം ചെയ്തത്.

 

 

ഇതിനു പുറമെ പോലീസിന് തിങ്കളാഴ്ച പുതിയ ഒരു സാക്ഷിയെ കൂടി ലഭിച്ചു.